അല്‍ ഖുതുബുല്‍ മക്തൂം സയ്യിദുനാ ശൈഖ് തിജാനി(റ) ഒരു ദിവസം ആത്മീയമേഖലയിലുള്ള തന്റെ
ചില സഹോദരങ്ങളുടെ ഇടയില്‍ ഇരിക്കുകയായിരുന്നു. ആ സഹോദരങ്ങളാകട്ടെ, അത്യുന്നതരായ മഹാത്മാക്കള്‍ക്ക് അല്ലാഹു നല്‍കിയ
സ്ഥാനമാനങ്ങളെയും ബഹുമതികളെയും മഹത്വങ്ങളെയും സംബന്ധിച്ച ചര്‍ച്ചയിലാണ്. അന്നേരം,
സദസ്സിലിരുന്ന ഒരു വ്യക്തിത്വത്തിന്, ആ മഹാത്മാക്കളുടെ
പാത പിന്തുടര്‍ന്ന് അവരുടെ പ്രത്യേകസ്ഥാനങ്ങളിലേക്ക് എത്തിപ്പെടുവാന്‍ വല്ലാത്ത ആഗ്രഹം
തോന്നി. പെട്ടെന്ന് സയ്യിദുനാ ശൈഖ്(റ) അദ്ദേഹത്തെ നോക്കി ഇങ്ങനെ പ്രസ്‍താവിച്ചു :
"നമ്മള്‍ മുസ്‍ലിമീങ്ങളെങ്കിലും ആയിരുന്നെങ്കില്‍ എത്ര നന്നായേനെ...
അല്ലാഹുവാണെ, പരിശുദ്ധ ഇസ്‍ലാമിന്റെ സുഗന്ധം പോലും നാം വാസനിച്ചിട്ടില്ല".

No comments:
Post a Comment