ശൈഖുല്‍
ഇസ്‍ലാം അബൂ ഇസ്ഹാഖ് ഇബ്റാഹീം റിയാഹി(റ). വിശ്വവിഖ്യാത ഇസ്‍ലാമിക സര്‍വ്വകലാശാലയായ
സൈത്തൂനയിലെ പരമോന്നതപണ്ഡിതസ്ഥാനത്തെ അലങ്കരിച്ച മഹാരഥന്‍. ടൂണീഷ്യന്‍
ഭരണകൂടത്തിന്റെ ദൂതനായി മൊറോക്കോയിലെത്തിയ മഹാനവര്‍കള്‍ക്കും സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ
കറാമത്തുകള്‍ അനുഭവിക്കാനായി. പ്രസ്‍തുത സംഭവവമിതാ :
ശൈഖ്
റിയാഹി(റ) ഫാസ് നഗരത്തിലെത്തിച്ചേര്ന്നപ്പോള് ആദ്യമായി നീങ്ങിയത് സയ്യിദുനാ
ഖുതുബുല്‍ മക്തൂം തിജാനി(റ)വിന്റെ വസതിയിലേക്കായിരുന്നു. അവിടെയെത്തിയ മഹാനവര്കള്
പ്രവേശനാനുമതി തേടിയ നേരം സേവകന് ചോദിച്ചു : "താങ്കളാണോ തൂനുസ്കാരനായ ഇബ്റാഹീം റിയാഹി?
ശൈഖവര്‍കള്‍
അദ്ദേഹത്തോട് പറഞ്ഞു : "അതെ"
അന്നേരം
സേവകന് ഉണര്‍ത്തി : "താങ്കളുടെ ആഗമനത്തെ
സംബന്ധിച്ച് സയ്യിദുനാ(റ) വിവരമറിയിച്ചിരുന്നു. അനുമതി തേടാതെ തന്നെ താങ്കളെ
പ്രവേശിപ്പിക്കാന്‍ അവിടുന്ന് സമ്മതം നല്‍കിയിട്ടുമുണ്ട് "
അങ്ങനെ
സേവകന് ബഹുമാനപ്പെട്ടവരെ വീട്ടിലേക്ക് കടത്തി. അന്നേരം സയ്യിദുനാ(റ)വിന്റ
സാന്നിധ്യം കൊണ്ട് വിജയം കൈവരിച്ച സയ്യിദീ മുഹമ്മദ് അല്‍ മിഷ്രി(റ), സയ്യിദീ മുഹമ്മദ് അല്‍ ഗാലി(റ) അടങ്ങുന്ന മറ്റ് പല
പ്രമുഖരെയും പ്രസ്‍തുത ഭവനത്തില്‍ വെച്ച് ശൈഖ്(റ) കണ്ടുമുട്ടി. തുടര്‍ന്ന് ഒരു
കോപ്പ പാല് മഹാനവര്‍കള്‍ക്ക് മുന്നിലെത്തി. അത് മുഴുവനും ശൈഖ്(റ) കുടിക്കുകയും
ചെയ്തു. അനന്തരം അഭിവന്ദ്യരായ ശൈഖ് തിജാനി(റ) തന്റെ ഏകാന്തമുറിയില്‍ നിന്ന്
പുറത്ത് വന്നു. ഉപചാരങ്ങള്‍ സ്വീകരിച്ച ശേഷം സയ്യിദുനാ ശൈഖ്(റ) ഒരു
ദുഃഖവൃത്താന്തം അറിയിച്ചു. ശൈഖ് റിയാഹി(റ)വിന്റെ ആത്മീയഗുരുവര്യരായ ശൈഖ് സ്വാലിഹുല്‍
കവ്വാഷി(റ)വിന്റെ വഫാതായിരുന്നു അത്. മാത്രമല്ല താന്‍ അവരുടെ ജനാസയിലാണ്
ഉണ്ടായിരുന്നതെന്നും സയ്യിദുനാ ശൈഖ്(റ) വ്യക്തമാക്കുകയുണ്ടായി. അന്നത്തെ ദിനം
ഹിജ്റഃ 1218 ശവ്വാല്‍ 17 തിങ്കളാഴ്ചയായിരുന്നു.
അത്ഭുത മാര്‍ഗ്ഗത്തിലൂടെയായിരുന്നു ഖുതുബുല്‍ മക്തൂം(റ) ശൈഖ് സ്വാലിഹ് അല്‍
കവ്വാഷ്(റ)വിന്റെ ജനാസയില്‍ പങ്കെടുത്തത്. കാരണം ഒരാള്‍ ഫാസ് നഗരത്തിലും മറ്റെയാള്‍
തൂനുസിലുമാണ് ഉണ്ടായിരുന്നത്.

No comments:
Post a Comment