സയ്യിദീ
ഷരീഫ് മുഹമ്മദ് ബ്‍നു അബിന്നസ്‍ര്‍ അല്‍ അലവി(റ). സുപ്രസിദ്ധ വലിയ്യ്. സയ്യിദുനാ തിജാനി(റ)വിന്റെ
അടുത്ത അനുയായിയും രഹസ്യവാഹകനും.
ഒരിക്കല്‍ മഹാന്‍ സയ്യിദുനാ തിജാനി(റ)വിനെ സമീപിച്ച് ഇങ്ങനെ
ആവലാതി പറഞ്ഞു : "അല്ലയോ സയ്യിദീ, എനിക്ക് കുറെ കടങ്ങളുണ്ട്. അത് വീട്ടാനുള്ള സമയവും കഴിഞ്ഞുപോയി.
അത് കാരണം നിയമപാലകന്‍ എന്നെ കാരാഗൃഹത്തിലടക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ആയതിനാല്‍, അവിടുന്ന് എന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തണം".
അന്നേരം സയ്യിദുനാ(റ) മഹാനവര്‍കള്‍ക്ക്
اللهم
صل
على
سيدنا
محمد
وآله
وسلم
എന്ന
സ്വലാത്ത് ചൊല്ലിക്കൊടുക്കുകയും എഴുപത് തവണ ആവര്‍ത്തിക്കാന്‍ ഉപദേശിക്കുകയും ചെയ്‍തു.
തുടര്‍ന്ന് ഇപ്രകാരം അരുളി : "ഈ സ്വലാത്തിന്റെ സേവകന്‍
നിനക്ക് മതിയായ പണവുമായി വരും. ഇനി ഇത് പോലുള്ള ആവശ്യവുമായി വീണ്ടും വരരുത്".
സയ്യിദുനാ(റ) ചൊല്ലിക്കൊടുത്ത പ്രത്യേക എണ്ണത്തോടുള്ള ഈ സ്വലാത്ത്
സയ്യിദീ ബ്‍നു അബിന്നസ്‍ര്‍(റ) ചൊല്ലാന്‍ തുടങ്ങി. പക്ഷെ,
സാധാരണ സ്വലാത്ത് പോലെയായിരുന്നില്ല അത്. സയ്യിദുനാ(റ)വിന്റെ
നല്‍കിയ പ്രത്യേക സമ്മതത്തിലും പ്രത്യേക എണ്ണത്തിലും ചില വൈശിഷ്‍ട്യങ്ങളുണ്ടായതിനാല്‍
മഹാനവര്‍കള്‍ക്ക് അത് ചൊല്ലുമ്പോള്‍ കഠിനമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പ്രസ്‍തുത
സ്വലാത്തിന്റെ ഉഷ്‍ണത്താല്‍ തൊണ്ട വരണ്ട് തീക്ഷണമായിത്തീര്‍ന്നു. തന്മൂലം സഹിക്കാനാകാത്ത
ദാഹവും മഹാനരെ പിടികൂടി.
അവസാനം
സയ്യിദീ ഇബ്‍നു അബിന്നസ്‍ര്‍(റ) വളരെ ക്ലേശമനുഭവിച്ച് ആ സ്വലാത്ത് ചൊല്ലിത്തീര്‍ത്തു.
തമാസിയാതെ താന്‍ സ്വലാത്ത് ചൊല്ലിയ ഇരിപ്പിടത്തിന് അടിയില്‍ നിന്ന് ആയിരത്തിലധികം മിസ്‍കാല്‍
മഹാനവര്‍കള്‍ കണ്ടെത്താനായി. ഏതാണ്ട് നൂറ്റിയിരുപത് മിസ്‍കാലോളം കടമായിരുന്നു ബഹുമാനപ്പെട്ടവര്‍ക്ക്
ഉണ്ടായിരുന്നത്. അങ്ങനെ അതെല്ലാം ആ ധനം കൊണ്ട് മഹാനവര്‍കള്‍ കൊടുത്തു വീട്ടി. കുറെ
ബാക്കിയായിത്തീരുകയും ചെയ്‍തു.

No comments:
Post a Comment