പാരമ്പര്യം


അല്ലാഹുവിന്റെ ഔലിയാക്കളില്‍ അത്യുന്നതരായ മഹാത്മാക്കളെല്ലാം തന്നെ ഈ ലോകത്തേക്ക് കടന്നു വരുന്നത് സയ്യിദുല്‍ വുജൂദ് റസൂലുല്ലാഹി തങ്ങളുടെ രക്തത്തിലൂടെയാണെന്നത് സുവിദിതമാണല്ലോ. ആത്മീയലോകത്തെ രാജാക്കന്മായി വിരാജിച്ച ഗൗസുല്‍ അഅ്ള്വം മുഹ്‍യിദ്ദീന്‍ അബ്‍ദുല്‍ ഖാദിര്‍ ജീലാനി(റ), ഫഖീഹുല്‍ മുഖദ്ദം മുഹമ്മദ് ബ്‍നു അലി ബാ അലവി(റ), ശൈഖ് അഹ്‍മദുല്‍ കബീര്‍ രിഫാഈ(റ), ശൈഖ് അബുല്‍ ഹസന്‍ അലി ശാദുലി(റ), ശൈഖ് ഇബ്‍റാഹീം ദസൂഖി(റ) തുടങ്ങിയ സ്വൂഫീലോകത്തെ ഉന്നതശ്രേണീയരൊക്കെയും ഷരീഫുമാരായിരുന്നു. ഈ പൈതൃകത്തെ ശക്തിപ്പെടുത്തിക്കൊണ്ട് തന്നെയാണ് ഔലിയാക്കളുടെ ഇമാമായ അല്‍ ഖുതുബുല്‍ മക്തൂം സയ്യിദുനാ ശൈഖ് അഹ്‍മദ് തിജാനി(റ)വും ഭൂജാതരായത്.
അല്ലാഹുവിന്റെ തിരുദൂതര്‍യുടെ ഇരുപത്തിനാലാം തലമുറയിലാണ് അവിടുന്ന് പിറവികൊണ്ടത്. സയ്യിദുനാ ഹസന്‍(റ)വിന്റെ സന്താനപരമ്പരയില്‍ വിഖ്യാതമുഹദ്ദിസും സമകാലീനരിലെ ഏറ്റവും വലിയ പണ്ഡിതരിലൊരാളുമായ സയ്യിദുനാ ഷരീഫ് മുഹമ്മദ് നഫ്‍സുസ്സകിയ്യഃ(റ)വിന്റെ താവഴിയിലൂടെ മഹാന്റെ പരമ്പര കടന്നുവരുന്നത്. ബഹുമാനപ്പെട്ടവരുടെ പൂര്‍വ്വീകര്‍ ഹിജാസില്‍ നിന്നും മഗ്‍രിബ് ദേശങ്ങളിലേക്ക് കുടിയേറിയവരാണ്. ഖിലാഫതുര്‍റാഷിദക്ക് ശേഷമുള്ള പല ഭരണാധികാരികളും അഹ്‍ലുബൈത്തിനോട് കാട്ടിയ ക്രൂരതകള്‍ നിമിത്തം ഹിജ്റയുടെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ നിരവധി ഷുറഫാകുടുംബങ്ങള്‍ക്ക് തങ്ങളുടെ ജന്മനാടുകള്‍ ഉപേക്ഷിക്കല്‍ നിര്‍ബന്ധമായി. ഹസനീ ഷരീഫുമാരുടെ അധികാരത്തിന്‍ കീഴിലുള്ള മൊറോക്കോ സ്വാഭാവികമായും അവരെ ആകര്‍ഷിച്ചു. അങ്ങനെ, സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ പൂര്‍വ്വീകര്‍ ഹിജാസില്‍ നിന്നും മൊറോക്കോയുടെ അറ്റ്‍ലാന്റിക് സമുദ്രതീരനഗരങ്ങളിലൊന്നായ ആസ്‍ഫിയിലെ അബ്‍ദഃ ഗോത്രത്തിലേക്ക് എത്തിപ്പെട്ടു.



കാലങ്ങളോളം ഈ നില തുടര്‍ന്നെങ്കിലും സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ നാലാം പിതാമഹനായ ഷരീഫ് മുഹമ്മദ് ബ്‍നു സാലിം(റ) എന്നവര്‍ കിഴക്കന്‍ സ്വഹാറഃ മരുപ്രദേശമായ ഐനുമാദ്വിയിലേക്ക് സ്ഥിരവാസമാക്കി. ശേഷം അവിടെയുള്ള പ്രബലഗോത്രമായ 'ബനൂതിജാനി'ല് നിന്നും വിവാഹം കഴിക്കുകയും ചെയ്‍തു. അങ്ങനെ മഹാനവര്‍കളുടെ പുത്രന്മാരൊക്കെയും തന്റെ സഹധര്‍മ്മിണിയുടെ ഗോത്രക്കാരുടെ ഇടയില്‍ വളര്‍ന്നു. ഇക്കാരണത്താലാണ് സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ പില്‍ക്കാല പിതാക്കന്മാര്‍ അവരുടെ മാതുലഗോത്രത്തിലേക്ക് ചേര്‍ന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
സത്യത്തില്‍ സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ മാതുലഗോത്രത്തിന്റെ യഥാര്‍ത്ഥനാമം തിജ്ജീന്‍ എന്നാണ്. ഇതനുസരിച്ച് തിജ്ജീനി എന്നാണ് അറിയപ്പെടേണ്ടിയിരുന്നതെങ്കിലും അവിടുത്തെ മാതുലന്മാരുടെ കൂട്ടത്തിലെ ഒരു പിതാമഹന്‍ തിജാനി എന്ന പേരില്‍ പ്രസിദ്ധനായത് കാരണം ഈ വ്യക്തിത്വത്തിലേക്ക് ചേര്‍ക്കപ്പെട്ട് കൊണ്ട് പിന്‍ഗാമികള്‍ തിജാനി എന്ന് അറിയപ്പെടുകയും അങ്ങനെ സയ്യിദുനാ ശൈഖ്(റ)വും ആ പേരില്‍ വിശ്രുതനായിത്തീരുകയും ചെയ്‍തു.
ഷരീഫ് മഹമ്മദ് ബ്‍നു സാലിം അല്‍ അബ്‍ദി അല്‍ ഹസനി(റ) :-
അല്ഖുതുബുല്മക്തൂം സയ്യിദീ അഹ്മദുത്തിജാനി()വിന്റെ പിതാമഹന്മാരുടെ യഥാര്ത്ഥ പരമ്പര ചെന്ന് ചേരുന്നത് മൊറോക്കോയിലെ അറ്റാലന്റിക് സമുദ്രതീരപ്രദേശത്തെ മഹാനഗരമായ ആസ്ഫിയിലുള്ള അബ്ദഃയാണെന്നത് സൂചിപ്പിച്ചിരുന്നല്ലോ. ഇവിടെ നിന്നും കിഴക്കന്മരുപ്രദേശത്തെ പട്ടണമായ ഐനുമാദ്വിയിലേക്ക് സയ്യിദുനാ()വിന്റെ പൂര്വ്വീകരുടെ വേരുകള്എത്തിച്ചേരുവാനുള്ള പ്രധാന കാരണം മഹാനരുടെ നാലാം പിതാമഹനായ ഷരീഫ് മഹമ്മദ് ബ്നു സാലിം അല്അബ്ദി അല്ഹസനി()വാണ്. പരിശുദ്ധ കര്മ്മമായ ഹജ്ജ് നിര്വ്വഹിച്ച ശേഷം യാത്രസംഘത്തോടൊപ്പം മടങ്ങി വരുമ്പോള്ഐനുമാദ്വിയിലെത്തിയതോടെ മഹാന്തന്റെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. കാരണം, അവിടെയുള്ള ജനങ്ങള്തങ്ങളുടെ കൂടെ താമസമാക്കുവാന്മഹാനരോട് അഭ്യര്ത്ഥിക്കുകയായിരുന്നു. അങ്ങനെ, അല്ലാഹു സുബ്ഹാനഹു തആലാ തനിക്ക് കനിഞ്ഞരുളിയ ബാഹ്യമായും ആന്തരികവുമായ ജ്ഞാനങ്ങള് പ്രദേശത്തുകാര്ക്ക് വിതരണം ചെയ്യുവാന് പുണ്യാത്മാവ് സമയം നീക്കി വെച്ചു. അനവധി നിരവധി ജനങ്ങള്ക്ക് അങ്ങനെ മഹാനരെക്കൊണ്ട് ഉപകാരമുണ്ടായി. താമസിയാതെ തന്റെ ഏകാന്തഗേഹം (ഖല്വഃ) മഹാന്അവിടെ സ്ഥാപിക്കുകയും ചെയ്തു.
ഷരീഫ് മഹമ്മദ്()വിന്റെ പിതാവും സയ്യിദുനാ ശൈഖ് തിജാനി()വിന്റെ അഞ്ചാം പിതാമഹനുമായ സയ്യിദീ സാലിം() എന്നവര്അതിമഹത്തായ ഒരു രഹസ്യം കാത്ത് സൂക്ഷിച്ചിരുന്നതിനാല്അല്ലാഹുവിന്റെ വിശിഷ്ടരായ ആരിഫീങ്ങള്ക്കിടയില്തന്നെ വേറിട്ടൊരു വ്യക്തിത്വമായിരുന്നു. മഹത്വം തന്റെ പുത്രനായ ഷരീഫ് മഹമ്മദ്()വിലും പ്രകടമായി. ഐനുമാദ്വയില്സ്ഥിരവാസമാക്കുകയും അവിടെ തന്റെ ഖല്വത് സ്ഥാപിക്കുകയും ചെയ്തതോടെ അവിടെത്തന്നെ സദാസമയവും കഴിച്ചു കൂട്ടി. മുറിയിലേക്ക് മറ്റാരും പ്രവേശിക്കുമായിരുന്നില്ല. മസ്ജിദിലേക്ക് പോവുകയാണെങ്കില്പോലും മറ്റാരും തന്റെ മുഖം ദര്ശിക്കാതിരിക്കുവാന്മുഖാവരണം ധരിക്കുകയായിരുന്നു പതിവ്. പള്ളിയിലെത്തിയതിന് ശേഷമേ അത് നീക്കം ചെയ്യുമായിരുന്നുള്ളൂ.

No comments:

Post a Comment