പരമ്പര


അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദുത്തിജാനി(റ)വിന്റെ കുടുംബപരമ്പര
************************
അല്‍ ഖുതുബുല്‍ മക്തൂം സയ്യിദുനാ ശൈഖ് അഹ്‍മദുത്തിജാനി(റ) ഈ ലോകത്ത് ജന്മം കൊള്ളുന്നത് ലോകനായകര്‍ സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പേരസന്താനമായിട്ടാണെന്നത് അവിതര്‍ക്കിതമാണ്. അവിടുത്തെ ഇരുപത്തിനാലാം തലമുറയിലാണ് മഹാന്റെ കടന്നുവരവ്. വളരെ സ്‍പഷ്‍ടവും കൃത്യവുമായ തെളിവുകള്‍ സ്വന്തം കുടുംബത്തിലുണ്ടായിട്ടും സയ്യിദുനാ ശൈഖ് തിജാനി(റ), അവിടുത്തെ ഈ പവിത്രപാരമ്പര്യം പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. അവസാനം അല്ലാഹുവിന്റെ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുമായി മഹാനവര്‍കള്‍ ഉണര്‍ച്ചയില്‍ ഒരുമിച്ച് കൂടിയപ്പോള്‍ തന്റെ വംശപരമ്പരയെക്കുറിച്ച് ആരായുകയുണ്ടായി. അപ്പോള്‍ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ ഇപ്രകാരം പ്രതികരിച്ചു : "സത്യമായും നീ എന്റെ പുത്രനാകുന്നു. സത്യമായും നീ എന്റെ പുത്രനാകുന്നു. സത്യമായും നീ എന്റെ പുത്രനാകുന്നു". അവിടുന്ന് ഇങ്ങനെ മൂന്ന് വട്ടം ആവര്‍ത്തിച്ചു. തുടര്‍ന്ന് ഇങ്ങനെ കൂടി ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ പ്രഖ്യാപിച്ചു : "ഹസന്‍ ബ്‍നു അലിയ്യിലേക്കുള്ള നിന്റെ വംശപരമ്പര സത്യമാണ്". മഹത്തായ ഈ സംഭാഷണം ഒരിക്കലും സ്വപ്‍നത്തിലായിരുന്നില്ല, ഉണര്‍ച്ചയിലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഈ സംഭവത്തിന് ശേഷമാണ് സയ്യിദുനാ ശൈഖ് തിജാനി(റ) അവിടുത്തെ പേരിനോടൊപ്പം ഹസനി എന്ന് ചേര്‍ക്കാന്‍ തുടങ്ങിയത്. സയ്യിദുനാ ശൈഖ്(റ) പരമ്പര താഴെ ചേര്‍ക്കുന്നു :

സയ്യിദുല്‍ വുജൂദ് മുഹമ്മദ് റസൂലുല്ലാഹ് صلى الله عليه وآله وسلم
സയ്യിദതുനാ ഫാത്വിമഃ رضي الله عنها – സയ്യിദുനാ അലിയ്യ് ബ്‍നു അബീത്വാലിബ് رضي الله عنه
സയ്യിദുനാ ഹസന്‍ സിബ്‍ത് رضي الله عنه
സയ്യിദീ ഹസന്‍ അല്‍ മുസന്നാ رضي الله عنه
സയ്യിദീ അബ്‍ദുല്ലാഹ് അല്‍ കാമില്‍ رضي الله عنه
സയ്യിദീ മുഹമ്മദ് നഫ്‍സുസ്സകിയ്യഃ رضي الله عنه
സയ്യിദീ അഹ്‍മദ് رضي الله عنه
സയ്യിദീ സൈനുല്‍ ആബീദിന്‍ رضي الله عنه
സയ്യിദീ ഇസ്‍ഹാഖ് رضي الله عنه
സയ്യിദീ ഇദ്‍രീസ് رضي الله عنه
സയ്യിദീ ഇദ്‍രീസ് رضي الله عنه
സയ്യിദീ അബ്‍ദുല്‍ ജബ്ബാര്‍ رضي الله عنه
സയ്യിദീ അല്‍ അബ്ബാസ് رضي الله عنه
സയ്യിദീ അബ്‍ദുല്ലാഹ് رضي الله عنه
സയ്യിദീ അലിയ്യ് رضي الله عنه
സയ്യിദീ അഹ്‍മദ് رضي الله عنه
സയ്യിദീ അഹ്‍മദ് അല്‍ ഉല്‍വാനി رضي الله عنه
സയ്യിദീ സാലിം رضي الله عنه
സയ്യിദീ അബുല്‍ ഈദ് رضي الله عنه
സയ്യിദീ സാലിം رضي الله عنه
സയ്യിദീ മഹമ്മദ് رضي الله عنه
സയ്യിദീ അഹ്‍മദ് رضي الله عنه
സയ്യിദീ മുഖ്‍താര്‍ رضي الله عنه
സയ്യിദീ മഹമ്മദ് رضي الله عنه
അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദുത്തിജാനി رضي الله عنه

No comments:

Post a Comment